സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടണമെന്ന് ആർവൈഎഫ്

Advertisement

ശാസ്താംകോട്ട:കാലവർഷം അതിശക്തമായ സാഹചര്യത്തിൽ ജൂൺ 3ന് സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടണമെന്ന് ആർവൈഎഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ദീപ്തി ശ്രാവണം സർക്കാരിനോട് ആവശ്യപ്പെട്ടു.മിക്ക പ്രദേശങ്ങളിലും വീടും തോടും റോഡുമെല്ലാം ഒരു പോലെ വെള്ളക്കെട്ടിൽ ആയതിനാൽ ജനജീവിതം സ്തംഭിച്ചിരിക്കയാണ്.മിക്ക ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു.
സ്കൂളുകളാണ് മിക്കയിടത്തും ക്യാമ്പുകളായി പ്രവർത്തിക്കുന്നത്.കുട്ടികൾ സ്കൂളിലെത്തുകയെന്നത് വലിയ ബുദ്ധിമുട്ടാകുന്ന,അപകടകരമായ അവസ്ഥയാണ് നിലവിലുള്ളത്.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് സ്കൂൾ പ്രവേശനോത്സവം ഒരാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ദീപ്തി ശ്രാവണം വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനവും നൽകി.