കുണ്ടറ – അഞ്ചാലുംമൂട് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി

Advertisement

കുണ്ടറ: കുണ്ടറയിൽ നിന്നും അഞ്ചാലുംമൂട്ടിലേക്ക് പോകുന്ന പാതയിൽ വായനശാല മുക്കിന് സമീപം ഓടിവന്ന നാനോ കാർ പൂർണ്ണമായും കത്തി നശിച്ചു. കാറിൽ രണ്ട് പേരുണ്ടായിരുന്നു.
കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തിയിട്ട് മെക്കാനിക്കിനെ വിളിക്കാൻ ഇറങ്ങിയ സമയത്താണ് കാർ കത്തിയത്. അഞ്ചാലുമൂട്ടിൽ നിന്നും കുണ്ടറയിലേക്ക് പോവുകയായിരുന്നു കാർ. ആളപായമില്ല. കുണ്ടറയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.
അഞ്ചാലുമൂട് സ്വദേശി ആദിഷിന്റെ വാഹനമാണ് കത്തിയത്.