ബൈക്കും ഒട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

Advertisement

ബൈക്കും ഒട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക് വെളിയം ശാന്തിമന്ദിരത്തിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്രീ ഹരിയ്ക്കാണ് സാരമായി പരിക്കേറ്റത്. കൊട്ടിയം എസ് എൻ ഐ ടി ഐ വിദ്യാർത്ഥിയായ ശ്രീഹരി കഴിഞ്ഞ ദിവസം രാവിലെ ഒൻപരയോടെ സ്വന്തം ഉടമസ്ഥതയിലുള്ള ബൈക്കിൽ ഐ ടി ഐയിലേക്ക് പോകുന്ന വഴി പൂയപ്പള്ളി – കണ്ണനല്ലൂർ – കൊല്ലം റോഡിൽ പൂയപ്പള്ളി ജംഗ്ഷന് പടിഞ്ഞാറായിട്ടാണ് അപകടം സംഭവിച്ചത്. പൂയപ്പള്ളി ഭാഗത്ത് നിന്നും കണ്ണനല്ലൂരിലേക്ക് പോയ ശ്രീഹരിയുടെ ബൈക്കും എതിർദിശയിൽ വന്ന ആട്ടോറിക്ഷയുതമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ശ്രീഹരിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഓട്ടോറിക്ഷാ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

Advertisement