ദേശീയപാതയിൽ ലോറി മറിഞ്ഞു..ഗതാഗത സ്തംഭനം

Advertisement

ചാത്തന്നൂർ: ദേശീയ പാതയിൽ കല്ലുവാതുക്കൽ ഹൈസ്കൂളിന് സമീപം വിറക് കയറ്റി വന്ന ലോറി മറിഞ്ഞു. ഇതുവഴിയുള്ള ഗതാഗതത്തിന് ഇത് തടസം സൃഷ്ടിച്ചു. രാവിലെ ഏഴരയോടെയാണ് സംഭവം കല്ലമ്പലം ഭാഗത്തു നിന്നും കൊല്ലത്തേയ്ക്ക് പോവുകയായിരുന്നു ലോറി. ദേശീയ പാത നിർമ്മാണത്തെ തുടർന്ന് വെള്ളക്കെട്ടായി മാറിയ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന് സമീപത്തെ വെള്ളക്കെട്ട് മറികടന്ന ശേഷമാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്നവർ അപകടം കൂടാതെ രക്ഷപ്പെട്ടു പാരിപ്പള്ളി പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.

Advertisement