കടപുഴ പൗണ്ട്മുക്കിൽ മീൻ കയറ്റി വന്ന പിക്കപ്പ് വാൻ താഴ്ചയിലുള്ള വീട്ടിലേക്ക് മറിഞ്ഞു

Advertisement

ശാസ്താംകോട്ട:കൊല്ലം – തേനി ദേശീയപാതയിൽ കടപുഴ പൗണ്ട് മുക്കിൽ മീൻ കയറ്റി വന്ന പിക്കപ്പ് വാൻ താഴ്ചയിലുള്ള വീടിന്റെ സൈഡിലേക്ക് മറിഞ്ഞു.വ്യാഴം വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം.നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്താണ് പിക്കപ്പ് താഴേക്ക് പതിച്ചത്.അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.കടപുഴ കുങ്കുമശേരിൽ ജോൺസന്റെ വീട്ടിലേക്കാണ് വാഹനം വീണത്.വീടിന്റെ സ്‌റ്റെയർകെയ്സ് തകർന്നിട്ടുണ്ട്.