ഇരവിച്ചിറയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Advertisement

ശാസ്താംകോട്ട:ശൂരനാട് തെക്ക് ഇരവിച്ചിറ എൽ.പി എസിനു സമീപത്തെ വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറവേ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടു കിണറ്റിൽ വീണ തൊഴിലാളിയെ
അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ഇരവിച്ചിറ കിഴക്ക് കലാഭവനിൽ ശിവൻകുട്ടിയാണ് (55) കിണറ്റിൽ അകപ്പെട്ടത്.വെള്ളി ഉച്ചയ്ക്ക് 1.15നാണ് സംഭവം.ആയിക്കുന്നത്ത് തെക്കതിൽ സന്ധ്യയുടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കിയ ശേഷമാണ് ശിവൻകുട്ടി കുഴഞ്ഞു വീണത്.ശാസ്താംകോട്ട അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ്റെ നേതൃത്വത്തിൽ റോപ്പിൻ്റെയും റെസ്ക്യൂ നെറ്റിൻ്റെയും സഹായത്താൽ ശിവൻകുട്ടിയെ കിണറിനു മുകളിലെത്തിച്ചു.നിസ്സാര പരിക്കുകളുള്ള ശിവൻകുട്ടിയെ നാട്ടുകാർ കരുനാഗപ്പള്ളി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസി.സ്റ്റേഷൻ ഓഫീസർ എസ്.എ ജോസ്,ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ സജീവ് കുമാർ,ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർമാരായ രതീഷ്.റ്റി.എസ്, മിഥിലേഷ്.എം.കുമാർ,വിജേഷ്. വി.എസ്, ഗോപകുമാർ.വി.ആർ,ജയപ്രകാശ് .എസ്, ഹോം ഗാർഡുമാരായ ശിവപ്രസാദ്,ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി