ശാസ്താംകോട്ട:വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടി നൽകാൻ കാലതാമസം വരുത്തിയതിന് ശാസ്താംകോട്ട കെ.എസ്.എം
ദേവസ്വം ബോർഡ് കോളേജ് സൂപ്രണ്ട് പിഴ അടയ്ക്കണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവ്.
മറുപടി നൽകേണ്ട തീയതി കഴിഞ്ഞ് പതിനെട്ടാം ദിവസമാണ് പരാതിക്കാരന് വിവരങ്ങൾ ലഭ്യമാക്കിയതെന്ന് കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ അടയ്ക്കാൻ ഉത്തരവായത്.3000 രൂപയാണ് പിഴ സംഖ്യയായി അടയ്ക്കേണ്ടത്.ശാസ്താംകോട്ട മനക്കര ആലയിൽ കിഴക്കതിൽ മഹേഷ് മണികണ്ഠൻ നൽകിയ അപേക്ഷയ്ക്കാണ് മറുപടി വൈകിയത്.2022 ഫെബ്രുവരി 17 നാണ് കോളേജിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും നിലവിലെ സീനിയർ സൂപ്രണ്ടുമായ ആർ.ശ്രീജയ്ക്ക് മഹേഷ് അപേക്ഷ നൽകിയത്.എന്നാൽ 18 ദിവസം വൈകി ഏപ്രിൽ അഞ്ചിനാണ് മറുപടി നൽകിയത്.തുടർന്നാണ് പരാതിക്കാരൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.കോളേജിൽ ‘നാക്’ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ഓഫീസ് സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഫീസിലെ രേഖകൾ മറ്റ് റൂമുകളിലേക്ക് മാറ്റിയിരുന്നതിനാൽ പരാതിക്കാരൻ ആവശ്യപ്പെട്ട രേഖകൾ കണ്ടെത്താൻ കാലതാമസം നേരിട്ടുവെന്നും ഇതിനാലാണ് മറുപടി നൽകാൻ വൈകിയതെന്നും ഇതിനാൽ തുടർ നടപടികളിൽ നിന്നും ഒഴിവാക്കണമെന്നും കമ്മീഷൻ മുൻപാകെ ശ്രീജ ബോധിപ്പിച്ചുവെങ്കിലും
അംഗീകരിക്കപ്പെട്ടില്ല.