13 വയസുകാരിയെ കമ്പ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച അയല്‍വാസിക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും

Advertisement

കൊല്ലം: 13 വയസുകാരിയെ കമ്പ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച അയല്‍വാസിക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും. തിരുവനന്തപുരം പാളയം റോഡില്‍ കല്‍പ്പക വീട്ടില്‍ മധു (54)വിനെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷിച്ചത്.
അയയില്‍ ഉണങ്ങാന്‍ വിരിച്ച തുണി എടുക്കാന്‍ കുട്ടിയുടെ അമ്മ രജനി പറഞ്ഞത് അനുസരിക്കാതത്തിനെ തുടര്‍ന്നാണ് വീട്ടില്‍ എത്തിയ പ്രതി കാട്ടുകമ്പ് കൊണ്ട് കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ വലതുകൈയ്ക്ക് പൊട്ടല്‍ സംഭവിച്ചു.
യാതൊരു പ്രകോപനവുമില്ലാത്തെ വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ മര്‍ദിച്ചതിന് കടയ്ക്കല്‍ പോലീസാണ് കേസെടുത്തത്. നഷ്ട്ടപരിഹാര തുക കുട്ടിക്ക് നല്‍കണം.