ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി

Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. തൃക്കോവില്‍വട്ടം പാനക്കോണത്ത് ലക്ഷ്മിമോഹനം വീട്ടില്‍ കെവിന്‍ (27), കിളികൊല്ലൂര്‍ കന്നിമേല്‍ കളരി തെക്കതില്‍ ശ്രീരാഗ് (24) എന്നിവരാണ് കാപ്പാ നിയമപ്രകാരം തടവിലായത്.
2018 മുതല്‍ സിറ്റി പരിധിയിലെ കൊട്ടിയം, ഇരവിപുരം, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും കൊല്ലം എക്‌സൈസ് ഓഫീസിലുമായി ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കെവിന്‍. ഇരവിപുരം, കിളികൊല്ലൂര്‍, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി 2018 മുതല്‍ 7 ക്രിമിനല്‍ കേസുകളിലാണ് ശ്രീരാഗ് ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസാണ് ഇവര്‍ക്കെതിരെ കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.