പാവുമ്പയില്‍ പോസ്റ്റ്‌ ഓഫീസിന് മുകളിൽ നിന്ന് മദ്യ ശേഖരം പിടികൂടി

Advertisement

കരുനാഗപ്പള്ളി. ജൂൺ മാസത്തിലെ ആദ്യ ‘ഡ്രൈ ഡേ’ ദിന കച്ചവടത്തിനായി ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം പിടിച്ചെടുത്തു. കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ പാവുമ്പ ഭാഗത്ത്‌ നടത്തിയ തിരച്ചിലിലാണ് മദ്യ വില്പന ശാലകൾ അവധി ആയിട്ടുള്ള ഒന്നാം തീയതിയിലെ കച്ചവടത്തിനായി ഉള്ള മദ്യത്തിന്റെ “കരുതൽ” കണ്ടെത്തിയത്.
പാവുമ്പ കാളിയൻ ചന്തയിലെ കാർഷിക ഉത്പന്ന സംഭരണവിതരണ കേന്ദ്രത്തിൽ പ്രവർത്തിച്ചു വരുന്ന പോസ്റ്റ്‌ ഓഫീസ് കെട്ടിടത്തിന്റെ ടെറസിൽ സൂക്ഷിച്ചു വന്ന 30 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. സ്ഥലത്തെ സ്ഥിരം അബ്കാരി കേസ് പ്രതി കിട്ടു എന്നറിയപ്പെടുന്ന രതീഷ് എന്നയാൾ ഈ കെട്ടിടത്തിനു മുകളിൽ സ്ഥിരമായി മദ്യം സൂക്ഷിച്ചു വില്പന നടത്തിവരുന്നതായ വ്യക്തമായ സൂചനപ്രകാരമാണ് റെയ്ഡ് നടന്നത്.

പകൽ സമയം മാത്രം പ്രവർത്തനമുള്ള പോസ്റ്റ്‌ ഓഫീസ് മദ്യം സൂക്ഷിക്കുന്നതിനായി ഇയാൾ
തെര ഞ്ഞെടുക്കുകയായിരുന്നു.ഒളിവിൽ പോയ ഇയാൾക്കെതിരെ കരുനാഗപ്പള്ളി എക്‌സൈസ് കേസ്സെടുത്തിട്ടുണ്ട്.
റെയ്ഡിന് ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.അജിത് കുമാർ, എബിമോൻ കെ. വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ.ആർ, അൻഷാദ്. എസ്, സഫേഴ്സൻ, ഡ്രൈവർ മൻസൂർ
നേതൃത്വം നൽകി.
മധ്യവേനലവധിക്കുശേഷം വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനാൽ സ്കൂൾ പരിസരങ്ങൾ, കടകൾ എന്നിവിടങ്ങൾ കൂടുതൽ കർശനമായ നിരീക്ഷണത്തിലാണെന്ന് കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്. ഐസക് അറിയിച്ചു.