ജീവിതവിജയത്തിന് ഓർമ്മശക്തിയോളം പ്രാധാന്യമുള്ള മറ്റൊന്നില്ല: അലക്സാണ്ടർ ജേക്കബ് ഐ പി എസ്

Advertisement

ശാസ്താം കോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ പ്രവേശനോത്സവത്തിനും മെറിറ്റ് ഡേയ്ക്കുമായൊരുക്കിയ വർണ്ണാഭമായ ചടങ്ങിലാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനതത്വങ്ങൾക്കൊപ്പം ജീവിതവിജയത്തിന്റെ  പന്ത്രണ്ട് തന്ത്രങ്ങളെക്കുറിച്ച് മുൻ. ഡി. ജി. പി. യും പ്രാസംഗികനും എഴുത്തുകാരനുമായ അലക്സാണ്ടർ ജേക്കബ് വാചാലനായത്. അതോടെ പതിനഞ്ച് സെക്കന്റ്‌ കൊണ്ട് മത്സരപ്പരീക്ഷകൾക്ക് ഉത്തരമെഴുതാൻ കഴിയുന്ന തരത്തിൽ ഓർമ്മശക്തി വികസിപ്പിക്കാനുള്ള സൂത്രങ്ങൾ  വിദ്യാർത്ഥികളുടെ മാനസിക അന്തരീക്ഷത്തിൽ അക്ഷരാർത്ഥത്തിൽ നിറയുകയായിരുന്നു.

ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ്ടുവരെയുള്ള കുട്ടികൾക്കായാണ് ഇന്ന് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
പ്രവേശനോത്സവത്തിനൊപ്പമാണ് 2023-24 അദ്ധ്യയനവർഷത്തെ പത്താം ക്ലാസ്സിലും പ്ലസ്ടുവിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാദരമൊരുക്കി മെറിറ്റ് ഡേയും സംഘടിപ്പിച്ചത്.
96 ശതമാനം മാർക്കൊടെ പ്ലസ്ടുവിനു ഉന്നത വിജയം കരസ്ഥമാക്കിയ നെവിൻ നോജി വൈദ്യനും, 95 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയ ഫാനൂസ്. എ യും ആദിത്ത് അനിലും കൂട്ടുകാർക്കായി വിജയ വഴിയിലെ നേട്ടങ്ങൾ പകർന്നു നൽകി.
സ്കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങിന് സ്കൂൾ ഡയറക്ടർ റവ.  ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ചു,  പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ അനു റോയ് നന്ദിയും രേഖപ്പെടുത്തി.
അഡ്മിനിസ്‌ട്രേറ്റർ കൊച്ചുമോൾ.കെ. സാമൂവൽ, സെക്രട്ടറി ജോജി. റ്റി. കോശി. എന്നിവർ  ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisement