വടക്കൻ മൈനാഗപ്പള്ളി :ഒരാഴ്ചക്കാലമായി ഒരു കുടുംബം ഇരുട്ടിൽ തപ്പിതടഞ്ഞിട്ടും അനങ്ങാതെ വൈദ്യുത വകുപ്പ്.വടക്കൻ മൈനാഗപ്പള്ളി പടിഞ്ഞാറ് ഒന്നാം വാർഡിൽ ട്രാൻസ്ഫോമർ ജംഗ്ഷന് സമീപം കല്ലുള്ളയ്യത്ത് വീട്ടിൽ സന്തോഷിനാണ് ഈ ദുരവസ്ഥ.ഒരാഴ്ച മുമ്പ് പെയ്ത ശക്തമായ മഴയിൽ വൈദ്യുതി നഷ്ടപ്പെട്ട ഈ കുടുംബം പലതവണ പരാതിപ്പെട്ടിട്ടും ഇതുവരെയും പരിഹാരവും കണ്ടിട്ടില്ല ശക്തമായ മഴയിൽ സന്തോഷിന്റെ വീട്ടിലേക്ക് ഉള്ള വയർ താഴുകയും റോഡിൽ കൂടി പോയ ഏതോ വാഹനം ഈ വയറിൽ കുരുങ്ങി മീറ്റർ ബോക്സ് സഹിതം ഇളകി നഷ്ടപ്പെടുകയും ചെയ്തു വാർഡ് മെമ്പറും നിരവധി തവണ ബന്ധപ്പെട്ടിട്ട് കെഎസ്ഇബി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല പിഞ്ചുകുട്ടികൾ ഉൾപ്പെട്ട ഈ കുടുംബം ഇന്നലെ വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ്,വാർഡ് മെമ്പർ മനാഫ് മൈനാഗപ്പള്ളി,യൂത്ത് കോൺഗ്രസ് നേതാവ് നാദിർഷാ കാരൂർക്കടവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി
കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം ആരംഭിച്ചു.പട്ടികജാതിക്കാരായ ഈ കുടുംബത്തിന് വൈദ്യുതി ലഭ്യമാക്കാതെ രാത്രി വൈകിയാലും സമരം തുടരുമെന്ന് പ്രസിഡന്റ് പി.എം സെയ്ദ് പറഞ്ഞു.