കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഇന്നലെ വരെ 14136 പോസ്റ്റൽ വോട്ടുകൾ

Advertisement

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഇന്നലെ വരെ 14136 പോസ്റ്റൽ വോട്ടുകൾ ആണ് ഉള്ളത്. 8 മണിയോട് കൂടി പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങും. ഇത്തവണ പോസ്റ്റൽ വോട്ടുകളോടൊപ്പം ഇവിഎം മെഷീനുകളിലെ വോട്ടുകളും എണ്ണും.

കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ആവശ്യമായ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. വോട്ടെണ്ണല്‍ പ്രക്രിയയുടെ നിരീക്ഷണത്തിനായി 2 നിരീക്ഷകരാണുള്ളത്.
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴു നിയമസഭാ സെഗ്മന്റുകളിലേയും വോട്ടെണ്ണല്‍, തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ഏഴു ഇ വി എം കൗണ്ടിങ്ങ് ഹാളുകളില്‍ രാവിലെ 8 മണി മുതലാണ്. പോസ്റ്റല്‍ ബാലറ്റുകള്‍, വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ഹാളില്‍ എണ്ണും.
ഇ വി എം കൗണ്ടിങ്ങിനായി ഓരോ ഹാളിലും 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി 33 ടേബിളുകളും ക്രമീകരിച്ചിട്ടുളളതാണ്. പരമാവധി 14 റൗണ്ടില്‍ ഇവിഎം കൗണ്ടിങ്ങ് പൂര്‍ത്തിയാകും.