കെ കരുണാകരന്‍പിള്ള സ്മാരക ക്വിസ് മല്‍സരവും പരിസ്ഥിതിദിനാചരണവും ഇന്ന് കവിത ഗ്രന്ഥശാലയില്‍

Advertisement
  • ശാസ്താംകോട്ട.പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി മൈനാഗപ്പള്ളി കവിത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുന്നത്തൂർ താലൂക്കിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് മത്സരം ഇന്ന് നടക്കും

ഒരു സ്‌കൂളിൽ നിന്നും മൂന്ന് കുട്ടികൾക്ക് വീതം പങ്കെടുക്കാം. മൂന്നു പേർക്കും കൂടി ലഭിക്കുന്ന ആകെ മാർക്ക് കണക്കുകൂട്ടിയാണ് സ്‌കൂൾ ചാമ്പ്യൻഷിപ്പ് നിർണ്ണയിക്കുന്നത്. കൂടുതൽ പോയിൻ്റ് നേടുന്ന കുട്ടികൾക്ക് വ്യക്തിഗത ചാമ്പ്യൻഷിപ്പും ക്യാഷ് അവാർഡും നൽകും.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്താംകോട്ട തടാകസംരക്ഷണ സമിതി ചെയർമാനുമായിരുന്ന കെ. കരുണാകരൻപിള്ളയുടെ സ്‌മരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. തടാകസംരക്ഷണ സമിതി ചെയർമാൻ എസ്. ബാബുജി മത്സരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പരിസ്ഥിതി സന്ദേശം നൽകും. ആര്‍ മദനമോഹന്‍ മോഡറേറ്ററാകും