കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.
കിളികൊല്ലൂര്‍ പുന്തലത്താഴത്ത് ചരുവിള വീട്ടില്‍ വിഷ്ണു (20), കൊല്ലം
വടക്കേവിള മണക്കാട് തൊടിയില്‍ വീട്ടില്‍ മുഹമ്മദ് തൗഫീക്ക് (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോലീസും ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പരിശോധനയില്‍ പ്രതികളില്‍ നിന്ന് 4.16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികള്‍
എറുണകുളത്ത് നിന്നും മയക്കുമരുന്നുമായി കൊല്ലത്തേക്ക് വരികയായിരുന്നു. മുഹമ്മദ് തൗഫിക്കിനെതിരെ മോഷണവും കവര്‍ച്ചയുമടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമും കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജിഷ്ണു, റഹീം, എഎസ്‌ഐ വേണുഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Advertisement