പരിസ്ഥിതിദിനാഘോഷം വേറിട്ട അനുഭവമാക്കി ബ്രൂക്ക് ഇന്റര്‍നാഷണല്‍

Advertisement

ശാസ്താം കോട്ട . രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിസ്ഥിതിദിനാഘോഷങ്ങള്‍ വേറിട്ട അനുഭവമായി മാറി.
സ്‌കൂളില്‍ നവാഗതരായി കടന്നു വന്ന കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രകൃതി പാഠത്തിന്റെ
ആദ്യപാഠമെന്നോണം വൃക്ഷത്തൈകള്‍ നല്‍കിയാണ് ഈ പരിസ്ഥിതി ദിനം സ്‌കൂള്‍ കുരുന്നുകളുടേതാക്കിമാറ്റിയത്. വൃക്ഷത്തൈകള്‍ പരിപാലിക്കുന്നത് ജീവിതചര്യയാക്കിമാറ്റേണ്ടതിന്റെ ആവശ്യകത
ചൂണ്ടിക്കാണിക്കുകയും അതിന്റെ പരിപാലനം കുട്ടിക്കാലത്തെ വളര്‍ത്തിയെടുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ മനുഷ്യന് ഭൂമിയില്‍ നിലനില്‍പ്പുള്ളൂവെന്നും പുതിയ വിദ്യാഭ്യാസ നയമനുസരിച്ചു പാഠപുസ്തകങ്ങള്‍ക്കപ്പുറം കണ്ടും കേട്ടും സ്വയമറിഞ്ഞും പഠിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് നാന്ദികുറിക്കുകയാണ് ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഈ പരിസ്ഥിതി ദിനത്തിലൂടെയെന്ന് സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാദര്‍. ഡോ. ജി. എബ്രഹാം തലോത്തില്‍ പരിസ്ഥിതി ദിന സന്ദേത്തില്‍ പറഞ്ഞു.

Advertisement