കോതപുരം ഗവ.എല്‍പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് കല്ലട സൗഹൃദം

Advertisement

പടിഞ്ഞാറേകല്ലട. സ്കൂൾ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി കോതപുരം ഗവ LP സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കല്ലട സൗഹൃദം കൂട്ടായ്മ പഠനോപകരണങ്ങൾ സമ്മാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റും വാർഡ് മെംബറുമായ സുധ എൽ ൻ്റെ നേതൃത്വത്തിലാണ് സ്കൂൾ ബാഗ് ഉൾപ്പടെയുള്ള സമ്മാനം വിദ്യാർത്ഥികൾക്ക് കൈമാറിയത്.
സംഘാടക സമിതി ചെയർമാൻ ശ്രീമന്ദിരത്തിൽ പ്രദീപ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കല്ലട സൗഹൃദം രക്ഷാധികാരി എം.ഭദ്രൻ ആമുഖസംഭാഷണവും കല്ലട സൗഹൃദം സെക്രട്ടറി ഉമ്മൻ രാജു സ്വാഗതവും പറഞ്ഞു. സ്കൂൾ പ്രഥമാദ്ധ്യാപിക മറിയാമ്മ നെറ്റോ,സ്കൂൾ PTA പ്രസിഡൻ്റ് കലാദേവി മറ്റ് അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, കല്ലട സൗഹൃദം ഭാരവാഹികളായ പ്രമോദ് കണത്താർകുന്നം, സജു ലൂക്കോസ്, കൃഷ്ണകുമാർ, അജി ചിറ്റക്കാട്, സജി കുഞ്ഞുമോൻ, ബിജു സുഗത, സചിൻ വടശേരിൽ,ബിജു മുളമൂട്ടിൽ , ഹരികുമാർ ചാണിക്കൽ എന്നിവര്‍ പ്രസംഗിച്ചു.