വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം

Advertisement

വേങ്ങ. വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. എം. സെയ്‌ദ് ഉൽഘാടനം ചെയ്തു! പി. ടി. എ. പ്രസിഡന്റ്‌ കുറ്റിയിൽ നിസാം അധ്യക്ഷനായി. സ്കൂൾ ചെയർമാൻ എ. എ. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ സ്വാഗതം പറഞ്ഞു. വി ശിഷ്ടാതിഥി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. വി. എസ്. സുനിൽരാജ് പേരെന്റിങ് ക്ലാസ്സ്‌ എടുത്തു. റിട്ടയെർഡ് മെഡിക്കൽ ഓഫീസർ ഡോ. ബൈജു, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർമാരായ അഞ്ജനി തിലകം, ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനിത, പ്രോഗ്രാം കോർഡിനേറ്റർ സാലിം, അധ്യാപകരായ സന്ദീപ്, റാം, സുബി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിലെ പൂർവവിദ്യാർഥിനിയും, യൂണിവേഴ്സിറ്റി റാങ്ക് ജേതാവുമായ കുമാരി മഞ്ജിത മോഹനെ ആദരിച്ചു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.