ശൂരനാട്ട് പ്രാക്കുളത്തു ബഷീർ അനുസ്മരണം

Advertisement

ശൂരനാട് :ശൂരനാട് വടക്ക് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന പ്രാക്കുളത്തു ബഷീറിന്റെ നിര്യാണത്തിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഭവനിൽ അനുശോചന യോഗം ചേർന്നു.മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാല കുറുപ്പ് ഉത്ഘാടനം ചെയ്തു.ശൂരനാട് മണ്ഡലം പ്രസിഡന്റ്‌ ആർ.നളിനാക്ഷൻ അധ്യക്ഷത വഹിച്ചു.ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വില്ലാടൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്
ലെത്തീഫ് പെരുംകുളം,ഗംഗാദേവി,
കെ.ആർ വേലായുധൻ പിള്ള,സരസചന്ദ്രൻ പിള്ള,കബീർ,സലിം തുടങ്ങിയവർ സംസാരിച്ചു.

Advertisement