ശാസ്താംകോട്ട കായൽ കരയിൽ മുള നട്ട് ഡിവൈഎഫ്ഐദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം

Advertisement

ശാസ്താംകോട്ട:ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജില്ലയിൽ പരിസ്ഥിതി ദിനം ആചരിച്ചു.ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട കായൽ കരയിൽ മുള നട്ട് ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് നിർവഹിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ടി.ആർ ശ്രീനാഥ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ശ്യാം മോഹൻ,കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം,ജില്ലാ ട്രഷറർ എസ്.ഷബീർ,സിപിഎം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപിള്ള,ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സുധീഷ്,ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ശ്യാം കൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി സുധിർ ഷാ എന്നിവർ സംസാരിച്ചു. മേഖലകളിൽ വീഥികൾ ശുചീകരിച്ച് ഹരിത വീഥിയാക്കി സംരക്ഷിക്കുന്ന പ്രവർത്തനമാണ് ഏറ്റെടുത്തത്. ജില്ലയിൽ നിരവധി റോഡുകൾ ഇത്തരത്തിൽ ഹരിത വീഥിയാക്കി. യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഫലവൃക്ഷ തൈകൾ നട്ട് സംരക്ഷിക്കുന്ന പ്രവർത്തനമാണ് നടന്നത്.

Advertisement