യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Advertisement

പുനലൂര്‍: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോണം പുഷ്പവിലാസം വീട്ടില്‍ കൃഷ്ണന്‍കുട്ടി-ലീലാമണി ദമ്പതികളുടെ മകള്‍
ഗ്രീഷ്മ (29) യെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വീടിനോട് ചേര്‍ന്ന മറ്റൊരു വീട്ടില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് അനില്‍ ജോലി സംബന്ധമായി തമിഴ്‌നാട്ടിലായിരുന്നു.
ജോലിക്ക് പോയ അമ്മ തിരികെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പുനലൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ശാസ്താംകോണം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഗ്രീഷ്മ. മക്കള്‍: അദ്വൈത് (9), ആരാധ്യ(6).