കൊട്ടാരക്കരയില്‍ അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മകള്‍ മരിച്ചു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര വാളകത്ത് എംഎല്‍എ ജങ്ഷന് സമീപം അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 16 വയസുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജെയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ (16) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിസ്‌നി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡില്‍ വാളകം എംഎല്‍എ ജങ്ഷന് സമീപമായിരുന്നു അപകടം. ശോശാമ്മയെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ബിസ്‌നി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.