ശാസ്താംകോട്ട : സാമൂഹിക വീക്ഷണം ഉള്ളവരായി വിദ്യാർത്ഥികൾ വളർന്നുവരണമെന്നും സാമൂഹിക ബോധം വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ നമ്മുടെ ക്ലാസ് മുറികളും ഓരോ വീടും പ്രാപ്തമാകണമെന്നും ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്.ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ആരവം 2024 കലാസാംസ്കാരിക സന്ധ്യയും മെറിറ്റ് അവാർഡ് വിതരണവും ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്താംകോട്ട ജമിനി ഹൈറ്റ്സിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് എസ് സന്തോഷ് അധ്യക്ഷനായി.സെക്രട്ടറി എസ് സുധീർഷ സ്വാഗതം പറഞ്ഞു .ചടങ്ങിൽ പ്ലസ് ടു വിജയികളെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദും എസ്എസ്എൽസി വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും ആദരിച്ചു.തുടർന്ന് കലാ പ്രതിഭകൾക്കുള്ള ആദരവ് സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ളയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാമോഹനും നിർവഹിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, ട്രഷറർ ഷബീർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സുധീഷ്,ശ്യാം കൃഷ്ണൻ യു, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത, എം മഹേഷ്, എസ് നിധിൻ തുടങ്ങിയവർ സംസാരിച്ചു.