‘സമൃദ്ധി ‘ പദ്ധതിയുടെ കൊല്ലം ക്ലസ്റ്റർ തല ഉദ്ഘാടനം ആശ്രാമം മൈതാനത്ത്

Advertisement

കൊല്ലം.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം ഹയർസെക്കണ്ടറി വിഭാഗം ആവിഷ്ക്കരിച്ച ‘സമൃദ്ധി ‘ പദ്ധതിയുടെ കൊല്ലം ക്ലസ്റ്റർ തല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മേയർ ശ്രീമതി പ്രസന്നാ ഏണസ്റ്റ് നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണം വും സുരക്ഷിതമായ ഭക്ഷ്യ വ്യവസ്ഥയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന പ്രത്യേക പ്രചാരണ പരിപാടിയാണ് സമൃദ്ധി 2024. പ്രാദേശികമായി ലഭ്യമായ സീസണൽ ഫലങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനമൊട്ടുക്കും ഏഴുലക്ഷം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ കൃഷിക്ക് അനുയോജ്യമാക്കി മാറ്റുന്ന കൊല്ലം നഗരസഭയുടെ പദ്ധതിയ്ക്ക് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽസൂചിപ്പിച്ചു.


നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ് ജോൺ, ദക്ഷിണമേഖലാ കൺവീനർ ബിനു പി.ബി, ജില്ലാ കൺവീനർ അഭിലാഷ് എസ് എസ്, കൊല്ലം ടൗൺ പി എ സി ഗ്ലാഡിസൺ എൽ , പ്രോഗ്രാം ഓഫീസർമാരായ ഷാജു, സനൽ, ഡോ കൃഷ്ണകുമാർ, അനിൽ, കലാ ജോർജ്, ഡോ. ലിജി.സി, ജോയ്സ് രാജൻ, ശശികല, ധന്യ , മോളി, ജെബിൻ ടിനി, ലേഖാദാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് വിവിധ എൻ എസ് എസ് യൂണിറ്റുകൾ ഫല വൃക്ഷത്തൈകൾ നടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

Advertisement