കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിളിക്കൊല്ലൂര്‍ പുന്തലത്താഴം പെരുംകുളം നഗര്‍-37ല്‍ ജെ.കെ ഭവനില്‍ അമല്‍ദേവി(32)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു അമല്‍ തിരയില്‍പ്പെട്ടത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. ഇന്നലെ കൊല്ലം പോര്‍ട്ടിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.