ശാസ്താംകോട്ട:കേരള സർവ്വകലാശാല കഴിഞ്ഞ ഏപ്രിൽ നടത്തിയ ബി.എ,ബി.എസ് സി,ബി.വോക് ബിരുദ പരീക്ഷകളിൽ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് മികച്ച വിജയം കരസ്ഥമാക്കി.കോളേജിലെ വിവിധ വിഭാഗങ്ങൾ സർവ്വകലാശാലയുടെ വിജയ ശതമാനത്തേക്കാൾ ഉയർന്ന വിജയമാണ് കരസ്ഥമാക്കിയത്.നിരവധി വിദ്യാർത്ഥികളെ ആദ്യ സ്ഥാനങ്ങളിൽ എത്തിക്കാനും കഴിഞ്ഞു.ബി.എ (മലയാളം) പരീക്ഷയിൽ ആര്യ കെ.അനിൽ രണ്ടാം സ്ഥാനവും ദേവി ഹരി നാലാം സ്ഥാനവും നേടി.ബി.എസ്.സി (പോളിമർ കെമിസ്ട്രി) പരീക്ഷയിൽ അർജുൻ കുമാർ .എ ഒന്നാം സ്ഥാനവും,ഗൗരി.ടി മൂന്നാം സ്ഥാനവും,ദേവൻ എസ്.എസ്
അഞ്ചാം സ്ഥാനവും നേടി.ബി.എ(സംസ്കൃതം) -ആര്യ സുരേഷ് മൂന്നാം സ്ഥാനം നേടി.ബി.എ (ഹിന്ദി) -അനൈന അനിൽ അഞ്ചാം സ്ഥാനത്തിന് അർഹയായി.3 വർഷം ദൈർഘ്യമുള്ള
ഫുഡ് പ്രൊസസിങ്,സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ് എന്നീ രണ്ട് ബി.വോക്.
കോഴ്സുകളുടെ ഫലത്തിലും കോളേജ് ഏറെ മുന്നിലാണ്.
ബി.വോക്.ഫുഡ് പ്രോസസിംഗിൽ അയന ബിജു,റിച്ച .ആർ,മാളവിക.എസ്.കുമാർ എന്നിവർ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.ബി.വോക്.സോഫ്റ്റ്‌വെയർ ഡവലപ്മെന്റിൽ അലീന എസ്.ജെ. മൂന്നാം സ്ഥാനത്തെത്തി.കേരള സർവ്വകലാശാല നടത്തുന്ന ആറ് മാസത്തെ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പരീക്ഷയിൽ യമുന.എസ് ഒന്നാം സ്ഥാനം നേടി.സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കലാലയത്തിന് ചരിത്ര വിജയം നേടാനായത് ഏറെ അഭിമാനാർഹമായ കാര്യമാണെന്ന് പ്രിൻസിപ്പൽ പ്രൊഫ.കെ.സി പ്രകാശ് പറഞ്ഞു.