കരുനാഗപ്പള്ളി ടൗണില്‍ തെരുവ് നായ ആക്രമണം,നിരവധി പേർക്ക് കടിയേറ്റു

Advertisement

കരുനാഗപ്പള്ളി. ടൗണില്‍ തെരുവ് നായ ആക്രമണം.നിരവധി പേർക്ക് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ കടിയേറ്റ 14 പേർ ചികിത്സ തേടി. നിരവധി പേർ മറ്റാശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. ക്ളാപ്പന / കുലശേഖരപുരം തഴവ പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിലുള്ളവർക്കാണ് കടിയേറ്റത്.രാവിലെ ഏഴരയൊടെ ക്ളാപ്പന ഭാഗത്തുനിന്നാണ് തെരുവ് നായ ആക്രമണം ആരംഭിച്ചത്.വീട്ട് മുറ്റത്ത് നിന്നവർക്കും വഴിയാത്രക്കാർക്കും കടിയേറ്റു.കാലിനും കൈക്കും കഴുത്തിനു o കടിയേറ്റ വരുണ്ട്.പലരും പ്രാഥമിക ചികിത്സ തേടി ആശുപത്രി വിട്ടു.മാസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ നിരവധി പേർക്ക് തെരയ് നായരുടെ കടിയേറ്റിരുന്നു.