മിന്നല്‍ കണ്ടക്ടര്‍ ബിജിത് ലാല്‍ ഒറ്റക്കൈ കൊണ്ടു ജീവിതത്തിലേക്ക് തിരിച്ചെടുത്ത ആളെ തിരിച്ചറിഞ്ഞപ്പോള്‍ ജനം ഞെട്ടി

Advertisement

ശാസ്താംകോട്ട. മിന്നല്‍ കണ്ടക്ടര്‍ ബിജിത് ലാല്‍ ഒറ്റക്കൈ കൊണ്ടു കോരിയെടുത്ത ആളെ തിരിച്ചറിഞ്ഞപ്പോള്‍ ജനം ഞെട്ടി. കഴിഞ്ഞദിവസം വരെ ബിജിത്ത് ലാലിന് അപരിചിതനായ യുവാവ് പ്ലസ്‌ടു കാലത്തെ തന്‍റെ സഹപാഠിയെ ആണെന്ന് ഇന്നലെ ഒപ്പം പഠിച്ചവരാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഒരു നന്ദിപോലുംപറയാതെ ജയകൃഷ്ണന്‍ വണ്ടിയില്‍ നിന്നിറങ്ങിപ്പോയത് ഞെട്ടല്‍ മാറാതിരുന്നതിനാലാണ്.

ആ വലിയ ആഹ്ലാദമറിഞ്ഞത് ഇന്നലെ. ഓടുന്ന ബസിൽ നിന്നു പുറത്തേക്ക് വി ഴാൻ തുടങ്ങിയപ്പോൾ കണ്ടക്‌ടർ ബിജിത്ത് ലാൽ ഒറ്റക്കൈ കൊണ്ടു രക്ഷപ്പെടുത്തിയ ആ യുവാവ് പടിഞ്ഞാറേകല്ലട ഐത്തോ ട്ടുവ ജയകൃഷ്‌ണ വിലാസം വീ ട്ടിൽ ജയകൃഷ്ണനാണ്. പടി ഞ്ഞാറേകല്ലട നെൽപുരക്കുന്ന് ഗവ.എച്ച്എസ്എസിൽ പ്ലസ്‌ടു 2005-07 ബാച്ചിൽ ബിജിത്ത് ലാലിനൊപ്പം പഠിച്ചയാൾ.

ചവറ- അടുർ- പന്തളം റൂട്ടിലോടുന്ന സുനിൽ എന്ന സ്വകാര്യ ബസിലായി രുന്നു സംഭവം. വാതിലിന്റെ സമീപത്ത് നിന്നുള്ള യാത്രയ്ക്കിടെ അബദ്ധത്തിൽ പുറത്തേക്കു വീഴാൻ തുടങ്ങിയ പ്പോൾ തനിക്കു നേരെ നീണ്ടതു ദൈവത്തിന്റെ കരമാണെന്ന വി ശ്വാസത്തിലാണു ജയകൃഷ്ണ നും അമ്മ ലീലയും ടാക്സ് കൺസൽറ്റന്റായി ജോലി ചെയ്യുന്ന…
ഞ്ഞ ദിവസം ഉച്ചയ്ക്ക് ബസിൽ കയറിയത്. എന്നാൽ അടുത്ത വളവിൽ പുറത്തേക്കു വീഴാൻ തു ടങ്ങി ശരീരം തട്ടി വാതിൽ തുറന്ന തോടെ മരണത്തെ മുന്നിൽക്കണ്ട ഇയാളെ ബിജിത്ത് ലാൽ ബസിനു ള്ളിലേക്കു വലിച്ചെടുത്തതും ജീ വൻ തിരിച്ചുകിട്ടിയതും ഇപ്പോഴും നടുക്കം മാറാതെ ഓർക്കുന്നു ജയ കൃഷ്ണൻ. സംഭവം വൈറലായ ശേഷമാണ് അമ്മ വിവരം അറിയു ന്നത്. ക്ഷേത്രദർശനം പതിവാ ക്കിയ ജയകൃഷ്ണ‌നെ ഈശ്വരൻ കൈവിട്ടില്ലെന്നു ലീല പറയുന്നു.

ഒട്ടൊക്കെ അന്തര്‍മുഖനായ ജയകൃഷ്ണന്‍പോലും താന്‍ നേരിട്ട വലിയ അപകടവും അതില്‍നിന്നും തന്നെ പിടിച്ചെടുത്ത അല്‍ഭുത ശക്തിയെയും തിരിച്ചറിഞ്ഞത് വിഡിയോ പ്രചരിച്ചപ്പോഴാണ്.

Advertisement