ഗേൾസ് ഹൈസ്കൂളിൽ വലിയ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് മൈലാഞ്ചി ഫെസ്റ്റ്

Advertisement

കരുനാഗപ്പള്ളി. ഗേൾസ് ഹൈസ്കൂളിൽ വലിയ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു. ക്ലാസ് നഷ്ടം വരാതെ ഉച്ചഭക്ഷണ ഇടവേളയിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം ടീമുകൾ പങ്കെടുത്തു. സൗഹൃദത്തിന്റെ പാഠങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രകൃതിദത്ത മൈലാഞ്ചിയിൽ കുട്ടികൾ കരവിരുതിന്റെ അത്ഭുതം സൃഷ്ടിച്ചു. കുട്ടികൾക്കൊപ്പം അധ്യാപികമാരും കൈകളില്‍ മൈലാഞ്ചി ഇടാൻ കൂടിയതോടെ സ്കൂളങ്കണം മൈലാഞ്ചി മൊഞ്ചിൽ നിറഞ്ഞു. ഹെഡ്മിസ്ട്രസ് കെ ജി അമ്പിളി ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻറ് നൂർജ്ജഹാൻ സിനിയർ അസിസ്റ്റന്റ് പി ശ്രീകല സ്റ്റാഫ് സെക്രട്ടറി ജി ദിലീപ് എന്നിവർ ആശംസ പറഞ്ഞു. നല്ലപാഠം കോർഡിനേറ്റർമാരായ ജി മോഹനൻ എ ശ്രീജാദേവി എന്നിവര്‍ നേതൃത്വം നല്‍കി.