പുത്തൂരിൽ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Advertisement

പുത്തൂരിൽ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ മൂഴിയിൽ ആലക്കൽ വീട്ടിൽ അഭിജിത് രാജിനെ (25) പുത്തൂർ പാെലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ ഭാര്യ ഓടി വീടിന് സമീപത്തെ കിണറ്റിൽ എത്തി വെള്ളം ശരീരത്തിലൊഴിച്ചു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ഭാര്യമായുള്ള സാമ്പത്തിക തർക്കത്തിൽ വന്ന വൈരാഗ്യത്തിൽ  . പ്രകാേപിതനായ അജിത് പെട്രോൾ സുകന്യയുടെ ശരീരത്ത് ഒഴിക്കുകയായിരുന്നു. ശേഷം തീകത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുകന്യ ഓടി രക്ഷപ്പെട്ടത്. തുടർന്ന് സുകന്യ പുത്തൂർ പാെലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.