അയ്യൻകാളി പൊതുവിഭവങ്ങളുടെ തുല്യ അവകാശങ്ങൾക്കായി സമരം ചെയ്ത മഹാത്മാവ്: കെഡിഎഫ്

Advertisement

ശാസ്താംകോട്ട:ശ്രേണികരിക്കപ്പെട്ട പൊതുവിദ്യാലയങ്ങളും പൊതുനിരത്തുകളും ആതുരാലയങ്ങളും എല്ലാവരുടേതുമാണെന്ന് പ്രഖ്യാപിക്കുകയും അത് ജനങ്ങൾക്ക് തുല്യമായി ഉപയാഗിക്കുന്നതിനുള്ള അവകാശങ്ങൾ സമരമാർഗ്ഗത്തിലൂടെ നേടിയെടുത്ത മഹാത്മാവാണ് അയ്യൻകാളിയെന്ന് കെഡിഎഫ് നേതൃത്വത്തിൽ മൈനാഗപ്പള്ളിയിൽ നടന്ന 83-ാമത് അയ്യൻകാളി (സ്മൃതി – 24) അഭിപ്രായപ്പെട്ടു.കെഡിഎഫ് ജില്ലാ പ്രസിഡൻ്റ് ശുരനാട് അജി ഉത്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് അയത്തിൽ സുദർശനൻ അദ്യക്ഷത വഹിച്ചു.യോഗത്തിൽ കെഡിഎഫ് മുൻ ജില്ല ജനറൽ സെക്രട്ടറി
കൈരളി സുരേഷ്,കെഡിസിഎഫ്
ജില്ലാ പ്രസിഡൻ്റ് ബ്ലസൺ ഐസക്, ജില്ലാ ട്രഷറർ കെ.കൃഷ്ണൻ,പോരുവഴി ശശി, കെ.ദേവരാജൻ,ബി.കെ ശ്രീകല,ജി.രമേശൻ എന്നിവർ പ്രസംഗിച്ചു.

Advertisement