മുതുപിലാക്കാട്.പാരിസ്ഥിതിക അവബോധം നൽകി തുടങ്ങേണ്ടത് കൊച്ചു കുട്ടികളിൽ നിന്നാണെന്ന് ഡോ പി കെ ഗോപൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് അതിനുതകുന്ന തരത്തിലുള്ള പാഠ്യപദ്ധതിയാണ് പുതിയ പാഠപുസ്തകത്തിലൂടെ വിഭാവനം ചെയ്തിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.
പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിവരുന്ന ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട മുതുപിലാക്കാട് എൻഎസ്എസ് യുപിഎസിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്ലാസ്റ്റിക്കിന്റെ അവബോധം കൂടി കുട്ടികളിൽ സംജാതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിവരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ച് മരത്തിന് ഇരിപ്പിടം നിർമ്മിക്കുന്ന ഒരു പ്രത്യക്ഷ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണ് ഇക്കോസ്റ്റോൺ പ്രോജക്ട്.
രാജ് മോഹൻ അധ്യക്ഷനായി യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സഹകാരി ശൂരനാട് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
വാർഡ് മെമ്പർ അനിൽ തുമ്പോടൻ –
വികസന സമിതി ചെയർമാൻ ഉദയൻ വിഷുക്കണി, തുടങ്ങിയവർ സംസാരിച്ചു.
ബിന്ദു കെ എസ് . കൃതജ്ഞത പറഞ്ഞു