ചിറയില്‍ വീണ് മുങ്ങി മരിച്ചു

Advertisement

ചാത്തന്നൂര്‍: വീടിന് സമീപമുള്ള ചിറയില്‍ കാല്‍വഴുതി വീണ് കുടുംബനാഥന്‍ മുങ്ങി മരിച്ചു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം പള്ളിവാതുക്കല്‍ വീട്ടില്‍ ഉണ്ണിമോന്‍ (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. മാമ്പള്ളികുന്നത്തെ കണ്ണങ്കര ചിറയ്ക്ക് അരികിലൂടെ നടന്ന് പോകുമ്പോള്‍ കാല്‍ തെറ്റി വീഴുകയായിരുന്നു.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരവൂര്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൂലിപ്പണിക്കാരനായിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: ബിന്‍സിമോള്‍, മാനസി.

Advertisement