വായനാ പക്ഷാചരണം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

Advertisement

പോരുവഴി:- പോരുവഴി പഞ്ചായത്ത് തല  വായനാദിനാചരണം കൈരളി വായനശാലയുടെ നേതൃത്വത്തിൽ ഇടയ്ക്കാട് തെക്ക് മന്നം  മെമ്മൊറിയൽ B.Ed കോളേജിൽ മുൻ PSC ചെയർമാൻ അഡ്വ. എം. ഗംഗാധരകുറുപ്പ് ഉദ്ഘാടനം ചെയ്തു…
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ സി.മധു  മുഖ്യപ്രഭാഷണം നടത്തി.
കൈരളി വായനശാല പ്രസിഡന്റ് വി. ബേബികുമാർ , സെക്രട്ടറി കെ.ജയചന്ദ്രൻ , കോളേജ് വൈസ് പ്രിൻസിപ്പാൾ ഗീത ജോസ്, എഴുത്തുകാരൻ ഉമേഷ് ഓമനക്കുട്ടൻ, വിദ്യാർത്ഥികളായ ആലിയ റഷീദ്, നന്ദന ചന്ദ്രൻ എന്നിവർ സംസാരിച്ചു…