ശ്രീ ചിത്തിര വിലാസം യുപി സ്കൂളിലെ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

Advertisement

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ  വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും  സംഘടിപ്പിച്ചു.സ്കൂൾ പ്രഥമധ്യാപിക ശ്രീമതി എസ് ജയലക്ഷ്മി അധ്യക്ഷത വഹിച്ച  യോഗം വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്ററും ചവറ ബിപിസിയുമായ  കിഷോർ കൊച്ചയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആർ ബിജു കുമാർ  മുഖ്യപ്രഭാഷണം നടത്തി, സ്കൂൾ മാനേജർ കല്ലട ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു,  വിദ്യാരംഗം കൺവീനർ ഉണ്ണി ഇലവിനാൽ, എം ആർ സുനീഷ്, മുഹമ്മദ് സജാദ്, അനന്തകൃഷ്ണൻ  എന്നിവർ സംസാരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി  സ്കൂൾ ലൈബ്രറി ഒരു മാസക്കാലത്തേക്ക്  പൊതു സമൂഹത്തിനായി തുറന്നുകൊടുക്കും.. കൂടാതെ വായനാദിന മുദ്രാവാക്യ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം,
സന്ദേശ റാലി,  ക്വിസ്,പതിപ്പ് നിർമ്മാണം ,ക്ലാസ് റൂം ലൈബ്രറി വിപുലീകരണം,വായനാ മത്സരം, വായനാശാല സന്ദർശനവും കൂട്ട മെമ്പർഷിപ്പ് എടുക്കൽ, പുസ്തകപ്രദർശനം, രക്ഷകർത്താക്കൾക്കായി സെമിനാർ, പൊതു ഇടങ്ങളിൽ ലൈബ്രറി സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടക്കും