കൊല്ലം: ജില്ലയില്‍ അഞ്ച് യുവാക്കള്‍ കഞ്ചാവുമായി പോലീസിന്റെ പിടിയില്‍. 30 കിലോ കഞ്ചാവുമായാണ് യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. നീണ്ടകര, അനീഷ് ഭവനത്തില്‍ കുമാര്‍ (28), ചവറ, മുകുന്ദപുരം, തുരുത്തിയില്‍, ഷൈബുരാജ് (35), ചവറ, തോട്ടിന്‍ വടക്ക്, വിഷ്ണു ഭവനില്‍ വിഷ്ണു (26), ചവറ, വൈങ്ങോലില്‍ തറവാട്ടില്‍, ജീവന്‍ഷാ (29), ചവറ, പന്മന, കാവയ്യത്ത് തെക്കതില്‍, പ്രമോദ് (32) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘവും ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഓച്ചിറ സ്‌കൈ ലാബ് ജംഗ്ഷന് സമീപം വെച്ച് പ്രതികള്‍ സഞ്ചരിച്ച് വന്നിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 30 കിലോ ഗ്രാം കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തത്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍ കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണത്തിനായി ഒഡീഷയില്‍ നിന്നും കടത്തി
ക്കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
ആഡംബര ജീവിതം നയിക്കുന്നതിനായി ഒഡീഷയില്‍ നിന്നും സ്ഥിരമായി വ്യാവസായിക അടിസ്ഥാനത്തില്‍ കഞ്ചാവും മറ്റും എത്തിച്ച് ജില്ലയില്‍ വിതരണം നടത്തിവരികയായിരുന്നു
ഇവര്‍. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഓച്ചിറ
പോലീസ് ഇന്‍സ്‌പെക്ടര്‍ അജേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ തോമസ്,
സുനില്‍, സന്തോഷ് എസ്‌സിപിഒമാരായ ശ്രീജിത്ത്, രാജേഷ്, എസ്സ്‌ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.