കരുനാഗപ്പള്ളി നഗരസഭയിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ 4 കോടി 62 ലക്ഷം രൂപ ലാപ്‌സാക്കിയതും 2 കോടി രൂപ വക മാറ്റിയതും വിജിലന്‍സ് അന്വേഷിക്കണം,അഡ്വ.ബിന്ദുകൃഷ്ണ

Advertisement


കരുനാഗപ്പള്ളി: നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നും 2 കോടി രൂപ വകമാറ്റിയതിലും 2023-24 ലെ പദ്ധതി വിഹിതത്തിലെ 4 കോടി രൂപ 62 ലക്ഷം രൂപ ലാപ്‌സക്കിയതിലും നഗരസഭക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ബിന്ദുകൃഷ്ണ പറഞ്ഞു. നഗരസഭയിലെ രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുക, തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുക, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്താതെ ഒളിച്ചുകളിക്കുന്ന നഗരസഭയുടെ അലംഭാവം വെടിയുക, അഴിമതി ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കരുനാഗപ്പള്ളി ഠൗണ്‍, സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ നഗരസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഠൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.സോമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പനക്കുളങ്ങര സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍, കെ.പി.സി.സി സെക്രട്ടറിമാരായ ആര്‍.രാജശേഖരന്‍, ബിന്ദുജയന്‍, കാര്‍ഷിക കടാശ്വാസകമ്മീഷന്‍ അംഗം കെ.ജി.രവി, നജീബ് മണ്ണേല്‍, മുനമ്പത്ത് വഹാബ്, കെ.എം.നൗഷാദ്, എസ്.ജയകുമാര്‍, മാര്യത്ത് ടീച്ചര്‍, സുബാഷ്‌ബോസ്, കൗണ്‍സിലര്‍മാരായ സലിംകുമാര്‍, സിംലാല്‍, ബിനാജോണ്‍സണ്‍, യുഡി.എഫ് ചെയര്‍മാന്‍മാരായ ജോയ് വര്‍ഗീസ്, ദേവരാജന്‍, മുനമ്പത്ത് ഷിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ്സ് ആഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സുനിത സലിംകുമാര്‍, രതീദേവി, ഷഹാര്‍ കലവറ, സി.വി.സന്തോഷ്‌കുമാര്‍, ശ്രീകുമാര്‍ പുന്നൂര്‍, വി.കെ.രാജേന്ദ്രന്‍, പി.വി.ബാബു, ജോയ്, മോഹന്‍ദാസ്, ബേബിജസ്‌ന, ശുഭ, താഹിര്‍, ജോണ്‍സണ്‍, ബിജു, രമേശ്ബാബു, മുഹമ്മദ് ഹുസൈന്‍, രാജു, നിസാം ബംഗ്ലാവില്‍, രാധാമണി ഷാജി, അനന്തപ്രസാദ്, ബാബുക്കുട്ടന്‍പിളള, അഷറഫ്, സുധാകുമാരി, രമേശന്‍, കാര്‍ത്തികേയന്‍, അഷറഫ് തിരുവാലില്‍, താഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.