ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

Advertisement

കൊല്ലം. ചിതറ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മരിച്ച പെൺകുട്ടിയുടെ മുറിയിൽ നിന്നും പോലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു.
ഒരു യുവാവിന്റെ പേര് എഴുതിവെച്ച ആത്മഹത്യ കുറിപ്പാണ് ലഭിച്ചത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.കുട്ടിയുമായി അടുപ്പമുള്ള ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് ചിതറ കേസെടുത്തിരിക്കുന്നത്..
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും.