ഇത് ചരിത്രനേട്ടം, ഡി ബികോളജിലേക്ക് തിരുവനന്തപുരത്തുനിന്നും ബസ് സര്‍വീസ്

Advertisement

ശാസ്താംകോട്ട . കുമ്പളത്ത് ശങ്കുപ്പിള്ള സ്മ‌ാരക ദേവസ്വം ബോർഡ് കോളേജ് ജീവനക്കാ രുടെ അഭ്യർത്ഥന മാനിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ അനുവദിച്ച നെയ്യാറ്റിൻകര നിന്നും കൊട്ടാരക്കര വഴി ശാസ്‌താംകോട്ട കെ എസ് എം ഡി ബി കോളേജിലേക്കുള്ള കെ എസ്‌ ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന് വെള്ളിയാഴ്‌ച കോളേജ് കവാടത്തിൽ കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി.

പഞ്ചായത്ത്’ പ്രസിഡൻ്റ് ആർ.ഗീതയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചാ യത്ത് പ്രസിഡൻ്റ് ഡോ.പി കെ ഗോപൻ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ഗ്രാമിണ മേഖലയിലുള്ള ഈ റൂട്ടിൽ കൂടുതൽ സർവിസുകൾ ആരംഭിക്കുവാൻ ശ്രമിക്കുമെന്ന് ഡോ.പി കെ ഗോപൻ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) പ്രകാശ്, കെ. സി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുന്ദരേശൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗം രജനി, സെനറ്റ് അംഗം അഡ്വ.ഗോപു കൃഷ്‌ണൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡൻറ് രാമാനുജൻ തമ്പി. പി.ടി എ വൈസ് പ്രസിഡൻറ് വൈ. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് സൂപ്രണ്ട് ആർ.ശ്രീജ നന്ദി രേഖപ്പെടുത്തി.

ബസ് സമയക്രമം

  1. നെയ്യാറ്റിൻകര (6.15 a.m.), തമ്പാനൂർ (6.45 a.m.), കൊട്ടാരക്കര (8.30 am.), പുത്തൂർ – ഭരണിക്കാവ്, ശാസ്‌താംകോട്ട കെ.എസ്.എം. ഡി.ബി. കോളേജ് (9.15 a.m.)
  2. ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജ് (9.30 a.m.), ചവറ-കൊല്ലം-ആറ്റിങ്ങൽ – തമ്പാനൂർ (12.30 p..m.)
  3. തമ്പാനൂർ (1.30 p..m.), കൊട്ടാരക്കര – പുത്തൂർ – ഭരണിക്കാവ്-

ശാസ്ത‌ാംകോട്ട കെ.എസ്.എം.ഡി.ബി കോളേജ് (4.05 pm.)

  1. ശാസ്‌താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജ് (4.15 p..m.), ഭരണിക്കാവ്- പുത്തൂർ- കൊട്ടാരക്കര – തമ്പാനൂർ (7.00 pm.), നെയ്യാറ്റിൻകര (7.30 pm.)
Advertisement