സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്ന്
ജോയിന്റ് കൗൺസിൽ

Advertisement

ശാസ്താംകോട്ട:സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കുടിശിഖയായ  ക്ഷാമബത്ത അനുവദിക്കണമെന്നും പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശിഖ  അനുവദിക്കണമെന്നും ജോയിൻ്റ് കൗൺസിൽ കുന്നത്തൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രാജീവ്‌കുമാർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ ആർ.രഞ്ജു അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി കെ.മനോജ്‌ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി പത്മകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ്,സംസ്ഥാന കമ്മിറ്റി അംഗം കെ.ശശിധരൻ പിള്ള,ജില്ലാ ജോയിന്റ് സെക്രട്ടറി എം.മനോജ്‌,ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ജയകുമാരി,
സംസ്ഥാന കൗൺസിൽ അംഗം കെ.സന്തോഷ്‌,ജില്ലാ കമ്മിറ്റി അംഗം എം.ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി
ആർ.രഞ്ജു (പ്രസിഡന്റ്‌),ശ്രീകാന്ത്, നിയാസ്,മനോജ്‌
(വൈസ് പ്രസിഡന്റ്‌മാർ),കെ.മനോജ്‌ (സെക്രട്ടറി),റോയ്മോഹൻ, സെയ്‌ഫുദീൻ,ശ്രീരേഖ (ജോ.സെക്രട്ടറിമാർ),ജെ.ശാന്തകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.