കുന്നത്തൂർ യൂണിയനിൽ സംയുക്ത യോഗവും വൈദിക യോഗരൂപീകരണവും നടന്നു

എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയനിൽ നടന്ന ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗവും വൈദിക യോഗരൂപീകരണവും യൂണിയൻ പ്രസിഡൻ്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.
Advertisement

ശാസ്താംകോട്ട : എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയനിൽ ശാഖാ ഭാരവാഹികളുടെയും ശാഖകളിലെ ഗുരുക്ഷേത്രങ്ങളിലെ വൈദികരുടെയും സംയുക്ത യോഗം നടന്നൂ. യൂണിയൻ പ്രസിഡൻ്റ് ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി റാം മനോജ് പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയവും അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡു മെമ്പർ വി. ബേബികുമാർ യൂണിയൻ കൗൺസിലർമാരായ പ്രേം ഷാജി , നെടിയവിള സജീവൻ, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ ആർ. സുഗതൻ, സുഭാഷ് ചന്ദ്രൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി ദിവ്യ, ഖജാൻജി അനിതാ ബാബു , വൈസ് പ്രസിഡൻ്റ് സുപ്രഭ യൂത്ത്മൂവ്മെൻ്റ് കൺവീനർ ആർ രാജീവ് ട്രഷറർ അമൽ എംപ്ലോയിസ് ഫോറം പ്രസിഡൻ്റ് അനിൽകുമാർ, സെക്രട്ടറി ലീന ശാഖാ ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് വൈദിക യോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.