പാര്‍ട്ടിയും ഭരണവും കണ്ണൂര്‍ ലോബിയുടെ പിടിയില്‍, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം,സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ചര്‍ച്ച

Advertisement

കൊല്ലം.മുഖ്യമന്ത്രിക്ക് ആഭ്യന്തവകുപ്പു കൈകാര്യം ചെയ്യുന്നതില്‍ വലിയ പരാജയമുണ്ടായെന്നും പാർട്ടിയിലും സർക്കാരിലും ഉപജാപകവൃന്ദമെന്നും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ വിമർശനം.ആഭ്യന്തര വകുപ്പിൻ്റെ പ്രവർത്തനം സർക്കാരിന്‍റെ പ്രതിഛായ തകർത്തു. സർക്കാരിനോട് ജനങ്ങൾക്ക് അവമതിപ്പുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.മുൻഗണന ക്രമത്തിൽ പരിപാടികൾ നിശ്ചയിച്ച് സർക്കാർ നടപ്പിലാക്കണമെന്നും ആവശ്യം

തിരുത്തൽ വേണ്ടത് മുകൾ തട്ടിൽ നിന്ന്. ഒന്നാംപിണറായി സര്‍ക്കാരിലെ മന്ത്രിമാരെ രണ്ടാം സര്‍ക്കാരില്‍ വേണ്ടെന്നു വച്ചതുതന്നെ ഏതോ രഹസ്യ അജണ്ടയിലാണ്. അത് പാര്‍ട്ടി തിരുത്തണമായിരുന്നു. സംസ്ഥാനകമ്മിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്കും അടിമപ്പെട്ടു. പാര്‍ട്ടിയും ഭരണവും കണ്ണൂര്‍ ലോബിയുടെ പിടിയിലാണ്. പാർട്ടിയിലും സർക്കാരിലും തിരുത്തൽ വേണം.മുകൾ തട്ടിൽ നിന്ന് തന്നെ അത് തുടങ്ങണമെന്നും ജില്ലാ കമ്മറ്റിയിൽ ആവശ്യം. മുഖ്യമന്ത്രിയ്ക്കും മകൾക്കും എതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇത് തിരിച്ചടിയായി.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന സി പി ഐ എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. തിരുത്തൽ ഉണ്ടായില്ലെങ്കിൽ വരും തെരഞ്ഞെടുപ്പിലും ദോഷം ചെയ്യും. നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. നേതാക്കളുടെ വാക്കുകളിൽ ജാഗ്രത വേണമെന്നും ആവശ്യംമുണ്ടായി പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിഎസ് സുജാത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here