കൊല്ലം: കൊല്ലം ജില്ല 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ ജൂലൈ ഒന്നിന് തുടങ്ങും. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വൈകിട്ട് നാലിന് പരിപാടികള്‍ക്ക് തിരിതെളിയും. ഒരു കൊല്ലം നീളുന്ന ആഘോഷ പരിപാടികളില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും സംഗമിക്കുമെന്ന് ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ പറഞ്ഞു. താല്‍ക്കാലിക സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 1-നാണ് ജില്ല രൂപീകൃതമായത്. കല, സാംസ്‌കാരിക, പൈതൃക, പാരമ്പര്യ, സാഹിത്യ മേഖലകളുടെ പ്രത്യേകതകളാണ് ആഘോഷത്തിന്റെ മുഖമുദ്രയാകുക.
തുടര്‍ന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത മന്ത്രി ജെ. ചിഞ്ചു റാണി ജില്ലയുടെ സവിശേഷതകള്‍ ജനസമക്ഷം എത്തിക്കാനാകണമെന്ന് വ്യക്തമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം താത്ക്കാലിക കമ്മിറ്റി രൂപീകരിച്ചു.