തേവലക്കര : മൊബൈലും ഒരു ലഹരി ആയി മാറിയ പുതിയ കാലത്തിനെ അടയാളപ്പെടുത്തി ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാചാരണത്തിൽ ആണ് ഐ റ്റി ക്ലബ് ആയ ലിറ്റിൽ കൈറ്റ്സ് മൊബൈൽ ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടങ്ങൾ സ്കിറ്റിലൂടെ വരച്ചു കാട്ടിയത്. സിവിൽ എക്സൈസ് ഓഫീസർ ഒ എസ് വിഷ്ണു ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എസ് രാജലക്ഷ്മി പിള്ള നന്ദിയും പറഞ്ഞു. ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി, ഫ്ലാഷ് മൊബ്, സ്പെഷ്യൽ അസംബ്ലി, കോർണർ ക്യാമ്പയിൻ, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.