കാരാളിമുക്കില്‍ നിരവധി കടകളില്‍ മോഷണം, മോഷ്ടാവിന്‍റെ ശരീരം മുറിഞ്ഞ് രക്തം ഒഴുകി

Advertisement

കാരാളിമുക്ക്. ടൗണില്‍ നിരവധി കടകളില്‍ കഴിഞ്ഞരാത്രി  മോഷ്ടാക്കൾ കയറി. മുല്ലമംഗലം സ്റ്റോഴ്സ് , .ടെക്സറ്റയിൽസ് വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോസ്റ്റ്, ഭാരത് ബേക്കറി എന്നീ കടകളിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാക്കൾ കയറിയത്. പണവും നിരവധി സാധനങ്ങളും കൊണ്ടുപോയി. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചു. മുല്ലമംഗലം സ്റ്റോഴ്സിന്റെ ഗ്ലാസ് ഡോർ അടിച്ചു തകർത്ത മോഷ്ടാവിന്‍റെ ദേഹം മുറിഞ്ഞ് രക്തം വാർന്നിട്ടുണ്ട്.