വഴിയോര കച്ചവടക്കാര്‍ക്ക് നല്‍കുന്ന സംരക്ഷണം പോലും ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ല ജോബി വി ചുങ്കത്ത്

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു.എം.സി) കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്യുന്നു
Advertisement

കൊല്ലം. വഴിയോര കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സംരക്ഷണം പോലും സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ലെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് പറഞ്ഞു. ഖജനാവ് നിറയ്ക്കുന്ന വ്യാപാരികളെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നതെന്ന് കൊല്ലം രാമവര്‍മ്മ ക്ലബ്ബ് ഹാളില്‍ വച്ചു കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വ്യാപാരി ക്ഷേമപെന്‍ഷന്‍ കുടിശ്ശിഖ ഉടന്‍ നല്‍കണമെന്നും പെന്‍ഷന്‍ തുക 5000/- രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാവിലെ 9 മണിയോടുകൂടി സീനിയര്‍ ജില്ലാ വൈസ്പ്രസിഡന്റ് ഡി.മുരളീധരന്‍ പതാക ഉയര്‍ത്തി യോഗ നടപടികള്‍ ആരംഭിച്ചു. യോഗത്തില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കെ.ബി.സരസചന്ദ്രന്‍പിളള കണക്ക് അവതരിപ്പിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം സ്വാഗതവും കൊല്ലം കോര്‍പ്പറേഷന്‍ യൂണിറ്റ് ട്രഷറര്‍ നഹാസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റുമാരായ ടി.കെ.ഹെന്‍ട്രി, കെ.എസ്.രാധാകൃഷ്ണന്‍, പ്രസാദ് ജോണ്‍ മാമ്പ്ര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സിനോജ്, സി.വി.ജോളി, ബൈജു തളിയത്ത്, ജോസ് വിതയത്തില്‍, മേരിദാസ് ബാബു, എബ്രഹാം ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രസിഡന്റ് നിജാംബഷി
ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍


വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, വ്യാപാര സ്ഥാപനങ്ങള്‍ക്ക് അടിയ്ക്കടി ഏര്‍പ്പെടുത്തുന്ന കറണ്ട് ചാര്‍ജ്ജ് വര്‍ദ്ധനവ് പുനഃപരിശോധിക്കുക, ത്രിതല പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ അശാസ്ത്രീയമായ മീറ്റര്‍ പലിശ ഒഴിവാക്കുക, ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, ജി.എസ്.റ്റിയുടെ അപാകതകള്‍ വ്യാപാര സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക, ഹൈവേയില്‍ നിര്‍മ്മിക്കുന്ന വ്യാപാര ഹബ്ബുകളില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങി നിരവധി വിഷയങ്ങള്‍ കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി നിജാംബഷി (പ്രസിഡന്റ്), ആസ്റ്റിന്‍ ബെന്നന്‍ (ജന:സെക്രട്ടറി), സജു.ടി (ട്രഷറര്‍), എം.സിദ്ദിഖ് മണ്ണാന്റയ്യം (വര്‍ക്കിംഗ് പ്രസിഡന്റ്), റൂഷ.പി.കുമാര്‍ , ശ്രീകുമാര്‍ വള്ളിക്കാവ്, എ.എ.ഖരിം, കെ.ബി.സരസ്സചന്ദ്രന്‍പിളള, എച്ച്.സലിം എന്നിവര്‍ വൈസ്പ്രസിഡന്റുമാരായും എം.പി.ഫൗസിയാബീഗം, സുധീഷ് കാട്ടുംപുറം, നാസര്‍ നൈസ്, ദാമോധരന്‍ ക്ലാപ്പന, നാസര്‍ ചക്കാലയില്‍, എസ്.വിജയന്‍, ഹരി ചേനങ്കര എന്നിവരെ സെക്രട്ടറിമാരായും, 49 അംഗ നിര്‍വാഹകസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.

Advertisement