ഓച്ചിറ. മുപ്പതുകിലോ കഞ്ചാവ് പിടിച്ച കേസില്‍ മുഖ്യപ്രതിയെ ഒറീസയില്‍ നിന്നും പിടികൂടി. പോലീസ് കഴിഞ്ഞമാസം പത്തൊൻപതാം തീയതി 30 കിലോ കഞ്ചാവുമായി അഞ്ചു പ്രതികളെ പിടികൂടിയിരുന്നു. കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ പ്രതികൾ ഒറീസയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത് എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെയും കരുനാഗപ്പള്ളി എസിപിയുടെയും നിർദ്ദേശാനുസരണം ഓച്ചിറ എസ് എച്ച് ഒ അജേഷ് വിയുടെ നേതൃത്വത്തിൽ ഓച്ചിറ പോലീസ് ഒറീസയിലെ കണ്ടമാൻ ഡിസ്റ്റിക് ൽ നിന്നും പ്രധാന പ്രതി നബ കിഷോർ പ്രധാൻ 32-നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. SH0 അജേഷ്, SI – സുനിൽ PCമാരായ കനേഷ്, രജേഷ്, മോഹൻലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിൽ വ്യാപകമായ രീതിയിൽ കഞ്ചാവ് കൊണ്ടുവന്ന് കൂടിയ വിലയിൽ വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയാണ് കിഷോർ.അവിടെ മാവോയിസ്റ്റുകളുടെ ഏരിയയിൽ വൻതോതിൽ കൃഷി ചെയ്താണ് കഞ്ചാവ് ഉത്പാദിപ്പിക്കുന്നത് ‘ഒറീസാ പോലീസിൻ്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്.