പത്രവായന അറിവ് നേടാം, സമ്മാനങ്ങളും,വിദ്യാർത്ഥികളിൽ പത്രവായനയിൽ താല്‍പ ര്യമുണർത്താൻ പുതുവഴി തേടി തേവലക്കര ബോയ്സ് ഹൈസ്കൂൾ

Advertisement

തേവലക്കര .ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥികളിൽ പത്രപാരായണത്തിൽ താല്പര്യം വളർത്തുന്നതിനായി ജിഗീഷു എന്നപേരിൽ പദ്ധതി ആരംഭിച്ചു. അറിവ് നേടാം. അജയ്യനാകാം എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദ്ധതിക്ക് നിരവധി സമ്മാനങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് . പിടിഎ പ്രസിഡൻറ് ആർ അരുൺകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ആർ തുളസീധരൻപിള്ള ജിഗീഷു ഉദ്ഘാടനം ചെയ്തു . പത്ര പാരായണത്തിൻ്റെ  ഇന്നത്തെ സ്കൂൾ സൂചന ഹെഡ്മിസ്ട്രസ് എസ്  സുജ പ്രകാശനം ചെയ്തു. സൂചന ഉൾക്കൊള്ളുന്ന വാർത്ത ഏത് പത്രത്തിലേതെന്ന് കണ്ടെത്തി വാർത്തയുടെ തലക്കെട്ട് എഴുതി വിദ്യാർത്ഥികൾ പദ്ധതി ബോക്സിൽ നിക്ഷേപിക്കണം. ഒന്നിലധികം വിദ്യാർത്ഥികൾ വിജയികളായി വന്നാൽ നറുക്കെടുപ്പിലൂടെ സമ്മാനാർഹനെ നിശ്ചയിക്കും. പദ്ധതിയുടെ വിശദീകരണം സ്കൂൾ വായന കൂട്ടം കൺവീനർ എം.കെ പ്രദീപ് നടത്തി.  പി റ്റി എ അംഗം ബീന ,സീനിയർ അധ്യാപിക പി വൈ നദീറുന്നിസ, പി എസ് ഷൈല, സ്റ്റാഫ് സെക്രട്ടറി ബി അനിൽകുമാർ , കെ ജെ ജയശ്രീ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ് സുജ സ്വാഗതവും സ്റ്റുഡൻ്റ്സ് കൺവീനർ മനീഷ് ഭാസ്കർ നന്ദിയും പറഞ്ഞു . എല്ലാ സ്കൂൾ പ്രവർത്തി ദിവസവും പദ്ധതി നടത്തപ്പെടുന്നതും സമ്മാനാർഹന് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. കോവൂർ തോണ്ടപ്പുറത്ത് ഓമന അലക്സാണ്ടറാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. അദ്ധ്യാപകരായ എസ് അജിത, വി ശ്രീകല, എം.കെ സജിത, ശ്രീവിദ്യ പി, ഗിരി കൃഷ്ണൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്

Advertisement