വെള്ളക്കെട്ടിൽ വലഞ്ഞ്കൊച്ചുതെരുവ് ജംഗ്ഷൻ

Advertisement

ശാസ്താംകോട്ട: ചാറ്റൽ മഴയിൽ പോലും വെള്ളക്കെട്ടായി മാറുന്ന ചക്കുവള്ളി കൊച്ചുതെരുവ് ജംഗ്ഷനിൽ നാട്ടുകാരും വ്യാപാരികളും വലയുന്നു.മലനട – ചക്കുവള്ളി റൂട്ടിൽ നടന്ന അശാസ്ത്രീയ റോഡ് നിമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്.കൊടുംവളവായ
ജംഗ്ഷനിൽ കാൽനട യാത്രയും അസാധ്യമാണ്.കടകൾക്കുളളിലേക്ക് വെള്ളം കയറുന്നതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു.വാഹനങ്ങൾ വേഗതയിൽ പോകുമ്പോൾ വെള്ളം തെറിക്കുന്നതിനാൽ ജംഗ്ഷനിൽ ആളുകൾക്ക് എത്താനും കഴിയുന്നില്ല.തിങ്കളാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ ജംഗ്ഷൻ തോടായി മാറിയിരിക്കയാണ്.പല തവണ കൊല്ലം,ശാസ്താംകോട്ട എന്നിവിടങ്ങളിൽ നേരിട്ടെത്തി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വരിക്കോലിൽ ബഷീർ പറഞ്ഞു.

Advertisement