സർക്കാർ ജീവക്കാരോടുളള അവഗണന അവസാനിപ്പിക്കണം;പ്രതിഷേധാഗ്‌നിയുമായി എൻജിഒ അസോസിയേഷൻ

Advertisement

കുന്നത്തൂർ:കേരള എൻജിഒ അസോസിയേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 1ലെ ശമ്പള പരിഷ്ക്കരണ ദിനത്തിൽ ‘പ്രതിഷേധാഗ്‌നി’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണം അനുവദിക്കുക,ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,സർവ്വീസ് വെയിറ്റേജ് പുനഃസ്ഥാപിക്കുക,മെഡിസെപ്പ് പദ്ധതി അപാകത പരിഹരിച്ച് ക്യാഷ്ലെസ് ട്രീറ്റ്മെന്റായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.ബ്രാഞ്ച് പ്രസിഡന്റ് എ.ഷബീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജെ.സരോജാക്ഷൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ബിനു കോട്ടാത്തല,ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ധനോജ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗം വൈ.ഡി റോബിൻസൺ,കരീലിൽ ബാലചന്ദ്രൻ,തഴവ ഷുക്കൂർ,എ.സി അജയകുമാർ,പീതാംബരൻ,ബിനു, രാജ്മോഹൻ,അഭിനന്ദ്,രാജീവ്, സുജിത്,ബേബിക്കുട്ടി യോഹന്നാൻ,ഇ.അഷ്റഫ്,പൂക്കുഞ്ഞ്, ബഷീർ,അനിലാൽ,ബ്രാഞ്ച് സെക്രട്ടറി ആർ.രാജീവ്,ലെജു എന്നിവർ സംസാരിച്ചു.

Advertisement